കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2026 നടത്തി. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ലിജു പോൾ പറന്പേത്ത് അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.
കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരുന്പൻ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.കെ. ആന്റു, ജില്ലാ പഞ്ചായത്ത് മെന്പർ അഡ്വ. ഷോണ്‍ പെല്ലിശേരി, ബ്ലോക്ക് മെന്പർ ഷാജു വല്ലത്തുകാരൻ, വാർഡ് മെന്പർ ജിസ്മി ബിനോയ്, കൈക്കാരൻ കെ.ടി. തോമസ്, പിടിഎ പ്രസിഡന്റ് ജോഷി മാളിയേക്കൽ, ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം.ടി. ജയ്സണ്‍, എൽപി വിഭാഗം പ്രധാനാധ്യാപിക ജെസി ജോസ്, ഫസ്റ്റ് അസിസ്റ്റന്റ് പി.വി. ഷിബു, സ്റ്റാഫ് സെക്രട്ടറി ജിനി ആന്റണി, ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ആൻവിയ സുനിൽ, സ്കൂളിൽനിന്നു വിരമിക്കുന്ന ഗ്രേസി പോളി, പ്രോഗ്രാം കണ്‍വീനർ പി.പി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.